Underplayed Gems
The whole movie catalogue

Films and series, searchable by what they are

← Back to the shop

ഓൾഡ്ബോയ്

ഓൾഡ്ബോയ് poster
Directed by
Park Chan-wook
Country
South Korea

How it feels

A man is imprisoned in a hotel room for 15 years without knowing who or why. After his release, he tries to find his captor while falling in love with a young woman he meets. His quest for revenge pulls him deeper into violence and secrets.

suspensefuldarkintenseunsettlingrevenge-drivenemotionalvisceraltwisty

What happens

ഓൾഡ്ബോയ് (Hangul: 올드보이; RR: Oldeuboi; MR: Oldŭboi) 2003 -ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ നിയോ-നോഹ്വ ചലച്ചിത്രമാണ്. പാർക് ചാൻ-വൂക് ആണ് ഈ ചലച്ചിത്രത്തിന്റെ സംവിധായകൻ. ഇതേ പേരിലുള്ള ജാപ്പനീസ് മാംഗ (നോബുവാകി മിനേഗിഷി, ഗാരൺ സുചിയ എന്നീ ആൾക്കാർ തയ്യാറാക്കിയത്) അടിസ്ഥാനമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത് ദ വെൻജിയൻസ് ട്രിലോജിയിലെ രണ്ടാമത്തെ ചിത്രമാണിത്. സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ് ആണ് ഇതിനു മുൻപ് വന്ന ചിത്രം. സിമ്പതി ഫോർ ലേഡി വെൻജിയൻസ് ഇതിനു ശേഷം വന്നതാണ്. ഓ ഡേ-സു എന്നയാളുടെ ജീവിതമാണ് ഈ ചിത്രം പിന്തുടരുന്നത്. ഇദ്ദേഹം 15 വർഷക്കാലം ഒരു ഹോട്ടൽ മുറിയിൽ തടങ്കലിലായിരുന്നു. ആരാണ് തന്നെ പിടികൂടിയതെന്നോ എന്തിനാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നോ അറിയാതെയാണ് ഇദ്ദേഹം 15 വർഷം ചിലവഴിക്കുന്നത്. സ്വന്തന്ത്രനാകുമ്പോൾ താൻ വീണ്ടും അക്രമത്തിന്റെയും ഗൂഢാലോചനയുടെയും തടങ്കലിലാണെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നു. പ്രതികാരം ചെയ്യാനുള്ള ഇയാളുടെ ആഗ്രഹം ഒരു യുവതിയായ സൂചി പാചകക്കാരിയുമായുള്ള പ്രേമവുമായി ഇടകലർന്നാണ് മുന്നോട്ട് പോകുന്നത്. 2004-ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രത്തിന് ഗ്രാന്റ് പ്രീ പുരസ്കാരം ലഭിച്ചു. ക്വെന്റിൻ ടറാന്റിനോ ഈ ചിത്രത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയുണ്ടായി. അമേരിക്കയിൽ നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. റോജർ എബർട്ടിന്റെ അഭിപ്രായത്തിൽ "എന്ത് പ്രദർശിപ്പിക്കുന്നു എന്നതിലൂടെയല്ല, മൂടുപടങ്ങൾ എല്ലാം അഴിച്ചുകളയുമ്പോൾ മനുഷ്യന്റെ മനസ്സിന്റെ ആഴം എത്രയുണ്ടെന്ന് വെളിവാക്കുന്നതിലൂടെയാണ് ഓൾഡ്ബോയ് ശക്തമായ ഒരു സിനിമയാകുന്നത്". 2008 -ൽ സിഎൻഎൻ ഈ ചിത്രത്തെ പുറത്തിറങ്ങിയിട്ടുള്ളതിൽ ഏറ്റവും മികച്ച പത്ത് ഏഷ്യൻ ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. ഇതേ പേരിലുള്ള അമേരിക്കൻ റീമേക്ക് 2013 -ൽ പുറത്തിറങ്ങുകയുണ്ടായി. സ്പൈക്ക് ലീ ആയിരുന്നു ഇത് സംവിധാനം ചെയ്തത്. (from Wikipedia, CC BY-SA)

More like this

This page is from Underplayed Gems. Not quite it? Tell the Catbot what you feel like watching and it picks from the whole catalogue, or browse by genre, country and year.

Lists: Korean thrillers worth the evening · Anime films beyond Studio Ghibli · Slow films for a rainy night · Horror that unsettles instead of startling · Series you can finish in a weekend · Nordic crime worth the subtitles · Good films that end in under 90 minutes · Documentaries that play like thrillers

Loading movies…

What should I watch?