Underplayed Gems

Into the Wild

Into the Wild poster
Directed by
Sean Penn
Country
United States
The 3D catalogue: film cases on wooden shelves, with the cat sitting at the counter next to its greeting.

The catalogue in 3D

The film shelves have a room of their own that you can walk around in. The cat behind the counter is the AI Catbot, and they pick real films from the same catalogue when you tell them what you feel like watching. Nothing is for sale, here or in there. Go in from here and this film is already out on the counter, with more like it waiting on the shelf next to it.

More films like this

How it feels

A young man graduates from college and gives away his money and possessions. He hitchhikes across North America on a two year journey that ends in the Alaskan wilderness.

contemplativemelancholicslow-burnearnestlonelywanderingunsettlingbittersweetintrospective

What happens

2007-ൽ പുറത്തിറങ്ങിയ ജീവചരിത്രപരമായ ഒരു അമേരിക്കൻ സിനിമയാണ് ഇൻ ടു ദ വൈൽഡ്. ഷോൺ പെൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. Jon Krakauer ന്റെ 1996-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇൻ ടു ദ വൈൽഡ് നിർമ്മിച്ചിരിക്കുന്നത്. 1990 കളുടെ ആദ്യത്തിൽ Christopher McCandless നോർത്ത് അമേരിക്കയിലൂടെ അലാസ്കൻ കാടുകളിൽ എത്തിച്ചേരുന്നത് ആണ് കഥ. Emile Hirsch, Marcia Gay Harden, William Hurt, Jena Malone, Catherine Keener, Vince Vaughn, Kristen Stewart, Hal Holbrook എന്നിവർ അഭിനയിച്ചിരിക്കുന്നു. Nonlinear narrative (കൃത്യതയില്ലാത്ത കഥനം) ശൈലിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. Christopher McCandless ന്റെ അലാസ്കൻ കാടുകളിലേക്ക് ഉള്ള 2 വർഷത്തെ യാത്രയും കാട്ടിലെ ജീവിതവും ഇഴചേർത്താണ് കഥ അവതരിപ്പിക്കുന്നത്. 1990 മേയ് മാസത്തിൽ Emory University -യിൽ ഉന്നത വിജയത്തോട് കുടി ബിരുദം പൂർത്തിയാക്കിയ Christopher McCandless സാധാരണ ജീവിതം ഒഴിവാക്കി തന്റെ യാത്ര ആരംഭിക്കുകയാണ്‌. സാധാരണ ജിവിതം ഒഴിവാക്കാനായി അദ്ദേഹം ആദ്യമായി തന്റെ കാർ ഉപേക്ഷിക്കുന്നു. ക്രഡിറ്റ് കാർഡും പണവും ID കാർഡുകളും മറ്റ് Documet-കളും എല്ലാം അഗ്നിക്കിരയാക്കുന്നു. തുടർന്നാണ് അദ്ദേഹം തന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളേയും ഒന്നുമറിയിക്കാതെ യാത്ര പുറപ്പെടുന്നത്. അലക്സാണ്ടർ സൂപ്പർട്രാമ്പ് എന്ന പുതിയ നാമം സ്വീകരിക്കുന്നു. നോവലിനെപ്പോലെത്തന്നെ 5 അധ്യായങ്ങളിലായാണ് സിനിമയുടെ കഥയും നീങ്ങുന്നത്. കാട്ടിലെത്തിയ Christopher McCandless അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ബസ്സ് കണ്ടെത്തുന്നു. മാജിക് ബസ് എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാനും നിത്യോപയോഗത്തിനുമുള്ള വസ്ത്രങ്ങളും ഒരു കാലിബർ 22 റൈഫിളും മാത്രമാണ് McCandless ന്റെ കയ്യിൽ ഉള്ളത്. അതുപയോഗിച്ച് മൃഗങ്ങളെ വേട്ടയാടിയും മാജിക് ബസ്സിൽ താമസിച്ചും ഉള്ള McCandless ന്റെ ജീവിതം പ്രേക്ഷകരിലും താത്പര്യം ജനിപ്പിക്കുന്ന തരത്തിൽ ആണ് സിനിമ. കാട്ടിലേക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് അയാൾക്ക് പകർന്നു നല്കുന്നത്. എന്നാൽ അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നത് തെറ്റായ കാഴ്ച്ചപ്പാട് ആണെന്ന് McCandless പറയുന്നുണ്ട്. എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക്‌ ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു. അങ്ങനെ ആ കാട്ടിൽ നിന്നും തിരിച്ചു പോരുന്നതും തുടർന്ന് ഒരു ദുരന്തം സംഭവിക്കുന്നതും ആണ് സിനിമയുടെ പ്രമേയം. ഈ ചിത്രത്തിന് രണ്ട്‌ ഓസ്കാർ നോമിനേഷനുകളും ഇതിലെ ഗാനത്തിന് എഡ്ഡി വെദർക്ക് ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്. (from Wikipedia, CC BY-SA)

More like this

This page is from Underplayed Gems. Not quite it? You can browse by genre, country and year, or take this one into the 3D catalogue and ask the Catbot for something closer.