Finals (2019)

- Country
- India

The catalogue in 3D
The film shelves have a room of their own that you can walk around in. The cat behind the counter is the AI Catbot, and they pick real films from the same catalogue when you tell them what you feel like watching. Nothing is for sale, here or in there. Go in from here and this film is already out on the counter, with more like it waiting on the shelf next to it.
How it feels
A father and daughter navigate corruption and inefficiency in India's sports system as she trains to become a cyclist. They work toward a single goal while facing personal and institutional obstacles.
determinedunderdogearnestfocusedcriticalgrittymodest
What happens
2019 സെപ്റ്റംബർ 6ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ സ്പോർട്സ് ചലച്ചിത്രമാണ് ഫൈനൽസ് (English:Finals). മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവും, പ്രജീവ് സത്യവർത്തനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് പി.ആർ.അരുണാണ്. രജീഷ വിജയൻ, നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ടിനി ടോം, ധ്രുവൻ, മണിയൻപിള്ള രാജു, മുത്തുമണി തുടങ്ങിയവർ അഭിനയിച്ചു. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. സുദീപ് ഇളമൺ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ജിത്ത് ജോഷിയാണ് ചെയ്തത്. ഒരു സൈക്ലിസ്റ്റായിട്ടാണ് ഈ ചിത്രത്തിൽ രജീഷ വിജയൻ അഭിനയിച്ചത്. പ്രതിബന്ധങ്ങളെ നേരിട്ട് മുന്നിലുള്ള ഒരൊറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പ്രധാന കഥാപാത്രങ്ങളുള്ള സാധാരണ സ്‌പോർട്‌സ് ഡ്രാമകളിൽ നിന്ന് വ്യത്യസ്തമാണീ ചിത്രം. ട്രാക്കിലെ വേഗതയ്ക്കും കൃത്യതയ്ക്കുമൊപ്പം നമ്മുടെ ഔദ്യോഗിക കായിക സംവിധാനങ്ങളെ പലപ്പോഴും ഭരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ വരച്ചിട്ടു. വലിയ പ്രേക്ഷക പ്രശംസ നേടിയ ജൂൺ എന്ന ചിത്രത്തിന് ശേഷം രജീഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന് പൊതുവെ അനുകൂല അഭിപ്രായമാണ് പ്രദർശന ശാലകളിൽ നിന്നും ലഭിച്ചത്. സ്പോർട്സ് പശ്ചാത്തലത്തിൽ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ ഖത്തറിൽ നടന്ന സ്പെഷ്യൽ ഷോയ്ക്ക് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു. (from Wikipedia, CC BY-SA)
More like this
Finals (2019)
Jada (2019)
Kousalya Krishnamurthy (2019)
Jungle Cry (2019)
Kasam Durga Ki (2019)
Nadhoo Kha'n (2019)
Pettikadai (2019)
Hero (2019)- More like this film, on a shelf you can walk up to.It's the lit case on the top shelf.